തിരുവനന്തപുരം: തലസ്ഥാനത്ത് നിന്നും കാണാതായ രണ്ട് വയസുകാരിയെ കണ്ടെത്തി. കൊച്ചുവേളി റെയിൽ വേ സ്റ്റേഷൻ സമീപത്തെ ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. രണ്ടരവയസുകാരിയെ പരിശോധനയ്‌ക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ചു.
ആരോഗ്യനില തൃപ്തികരമെന്ന് ഡിസിപി നിധിൻ രാജ് അറിയിച്ചു. കുട്ടി എങ്ങനെ ഓടയിലെത്തി എന്നതിനെ കുറിച്ച് പിന്നീട് വിശദീകരിക്കും. ബാക്കി കാര്യങ്ങൾ മെഡിക്കൽ പരിശോധനയിൽ അറിയുമെന്ന് ഡിസിപി പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി 12.30 ഓടെയാണ് കുഞ്ഞിനെ കാണാതായത്. ബ്രഹ്‌മോസിന് സമീപത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തിവരികയായിരുന്നു പോലീസ്. അന്വേഷണത്തിൽ നിർണായകമായത്. ബ്രഹ്മോസിന് സമീപത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യമാണ്. രാത്രി 12ന് ശേഷം രണ്ട് പേർ ബൈക്കിൽ പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ബിഹാർ സ്വദേശികളായ നാടോടി ദമ്പതികളുടെ മകളെയാണ് കാണാതായത്. പേട്ടയിൽ നിന്നായിരുന്നു അമർദ്വീപ് -റമീനദേവി ദമ്പതികളുടെ മകളെ കാണാതായത്.















