തൃശൂർ: പുഴയിൽ ചാടി മധ്യവയ്‌സ്‌ക. അവിട്ടത്തൂർ കൊടിയിൽ ഹൗസിൽ ഷീബ (50) ആണ് ചാടിയതെന്ന് പ്രാഥമിക നിഗമനം. കരുവന്നൂർ പുഴയിലാണ് ഇവർ ചാടിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. മധ്യവയസ്‌ക പാലത്തിൽ നിന്നും എടുത്തു ചാടുന്നതു കണ്ട നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്.
ഇവരുടെ ബാഗും ചെരുപ്പും ഫോണും സംഭവ സ്ഥലത്തു നിന്നും ലഭിച്ചിട്ടുണ്ട്. പോലീസും അഗ്നിശമന സേനയും ഷീബയ്‌ക്കായുള്ള തിരച്ചിൽ ആരംഭിച്ചു. ഇത് മൂന്നാമത്തെ തവണയാണ് ഇത്തരത്തിൽ കരുവന്നൂർ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി ആളുകൾ ആത്മഹത്യയ്‌ക്ക് ശ്രമിക്കുന്നത്. കരുവന്നൂർ പുഴയും പലവും ആത്മഹത്യാ മുനമ്പായി മാറികൊണ്ടിരിക്കുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.















