തിരുവനന്തപുരം: പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചു. തിരുവനന്തപുരം കാരയ്‌ക്കമണ്ഡപത്തിലാണ് സംഭവമുണ്ടായത്. പൂന്തുറ സ്വദേശിനി ഷമീന(36)യും കുഞ്ഞുമാണ് മരിച്ചത്. വീട്ടിൽ പ്രസവിച്ചിനെ തുടർന്നുണ്ടായ രക്തസ്രാവം മൂലമാണ് ഇരുവരും മരണപ്പെട്ടത്.
ആശുപത്രിയിൽ പോകാതെ വീട്ടിലാണ് യുവതിയുടെ പ്രസവം നടന്നത്. തുടർന്ന് അമിതമായി രക്തസ്രാവം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു. ഷമീനയും കുടുംബവും കാരയ്‌ക്കമണ്ഡപത്തിൽ വാടകയ്‌ക്ക് താമസിച്ചുവരികയാണ്.















