ചെന്നൈ: നടി തൃഷയ്‌ക്കെതിരെ വീണ്ടും അപകീർത്തി പരാമർശം. മുൻ എഐഎഡിഎംകെയുടെ സേലം വെസ്റ്റ് യൂണിയന്‍ സെക്രട്ടറി എവി രാജുവാണ് തൃഷയ്‌ക്കെതിരെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പരാമർശം നടത്തിയത്. രാഷ്‌ട്രീയ നേതാക്കളുമായി ചേര്‍ത്തുവെച്ച് അപകീര്‍ത്തിപരമായ പരമാര്‍ശം നടത്തിയത്.
സംഭവം വിവാദമായതോടെ നടി തൃഷ രാഷ്‌ട്രീയ നേതാവിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. നേതാവിനെതിരെ സമൂഹമാദ്ധ്യമത്തിൽ കുറിപ്പും പങ്കുവച്ചിട്ടുണ്ട്. സമൂഹത്തിൽ ശ്രദ്ധയാകർഷിക്കാൻ വേണ്ടി ഏത് തരംതാഴുന്ന രീതിയിലേക്കും പോകുന്നത് നിന്ദ്യമായ കാര്യമാണ്. ആവർത്തിച്ച് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതിൽ വെറുപ്പാകുന്ന കാര്യമാണ്. ഇതിന്റെ തുടർനടപടികൾ അഭിഭാഷകരുമായി ചർച്ച ചെയ്തതിന് ശേഷം സ്വീകരിക്കുന്നതാണെന്നാണ് തൃഷ എക്സിൽ കുറിച്ചത്.
2017ൽ എഐഎഡിഎംകെയിലെ അധികാരത്തിന് വേണ്ടി മത്സരിച്ച സമയത്ത് എംഎൽഎമാരെ കൂവത്തൂർ റിസോർട്ടിൽ താമസിപ്പിച്ചപ്പോൾ ഉണ്ടായ സംഭവമെന്നാണ് എ.വി.രാജു പറയുന്നത്. സേലം വെസ്റ്റ് എംഎൽഎ ജി വെങ്കടാചലം ആവശ്യപ്പെട്ടതനുസരിച്ച് നടിയെ റിസോർട്ടിൽ എത്തിച്ചെന്നായിരുന്നു അധിക്ഷേപ പരാമര്‍ശം. സമൂഹമാദ്ധ്യമങ്ങളിൽ വിഷയം വൻ ചർച്ചയായതോടെയാണ് നടി പ്രതികരണവുമായി രംഗത്ത് എത്തിയത്.















