വയനാട്: അട്ടപ്പാടി ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി. വട്ടലക്കിയിലെ ജനവാസ മേഖലയിലാണ് കാട്ടാന ഇറങ്ങിയത്. വീടുകൾക്കിടയിലൂടെ ഓടിയ ആനയെ നാട്ടുകാർ പടക്കം പൊട്ടിച്ച് തുരത്തിയത്. സംഭവത്തെ തുടർന്ന് ആനയെ വനം വകുപ്പ് ആർ.ആർ.ടി സംഘം നിരീക്ഷിച്ച് വരികയാണ്.
സംസ്ഥാനത്ത് വന്യമൃഗ ആക്രമണം വർദ്ധിച്ച് വരികയാണ്. വയനാടിൽ വന്യമൃഗ ആക്രമണത്തിൽ മൂന്ന് പേരാണ് മരിച്ചത്. ജില്ലയിൽ തുടർച്ചയായി ഉണ്ടാകുന്ന വന്യമൃഗ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ നാളെ കേന്ദ്രമന്ത്രി വയനാട്ടിൽ സന്ദർശനം നടത്തുമെന്ന് അറിയിച്ചിരിക്കുന്നത്. നാളെ വൈകുന്നേരം വയനാട്ടിൽ എത്തുന്ന ഭൂപേന്ദ്ര യാദവ് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട ആളുകളുടെ വീടുകൾ സന്ദർശിക്കും.















