മുംബൈ: അടൽ സേതു വഴി ഇനി മഹാരാഷ്‌ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (എംഎസ്ആർടിസി) ബസുകൾ ഓടി തുടങ്ങും. പൂനെയെയും പരിസര പ്രദേശങ്ങളെയും മന്ത്രാലയ, ദാദർ എന്നിവയുമായാണ് ബന്ധിപ്പിക്കുന്നത്.
ഇന്ന് മുതൽ പൂനെ സ്റ്റേഷനിൽ നിന്ന് മന്ത്രാലയയിലേക്കും (ശിവ്നേരി വോൾവോ) സ്വർഗേറ്റിൽ നിന്ന് ദാദറിലേക്കും (ഇ-ശിവ്നേരി) ബസ് സർവീസുകൾ നടത്തും. അടൽ സേതുവിന് കുറുകെയുള്ള ഈ റൂട്ടുകൾ യാത്രാ സമയം 25 ശതമാനം കുറയ്‌ക്കുമെന്നാണ് നിഗമനം.
ഔദ്യോഗിക വെബ്‌സൈറ്റുകളായ www.msrtc.gov.in, www.npublic.msrtcors.com എന്നിവയിലൂടെയും പ്രത്യേക മൊബൈൽ ആപ്പ് വഴിയും യാത്രക്കാർക്ക് ഈ ബസുകൾക്കുള്ള ടിക്കറ്റുകൾ ഓൺലൈനായി എളുപ്പത്തിൽ ബുക്ക് ചെയ്യാം.















