എറണാകുളം: ബെംഗളൂരു സ്ഫോടനക്കേസ് പ്രതിയും പി.ഡി.പി നേതാവുമായ അബ്ദുൾ നാസർ മദനിയെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് മദനി.
ശരീരം മുഴുവൻ നീര് ബാധിച്ച അവസ്ഥയിലായ മദനിക്ക് ശ്വാസ തടസം നേരിട്ടതിനെ തുടർന്നാണ് ഐസിയുവിൽ പ്രവേശിപ്പിച്ചത്. ജാമ്യ വ്യവസ്ഥകളിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെ തുടർന്ന് ജുലൈ 20 നാണ് മദനി കേരളത്തിലെത്തിയത്.















