ഫത്തേപൂർ : 30 വർഷം മുൻപ് ഇസ്ലാം മതം സ്വീകരിച്ച ദമ്പതികൾ തിരികെ സനാതനധർമ്മത്തിലേയ്‌ക്ക് . ഹത്ഗാം പോലീസ് സ്റ്റേഷൻ പരിധിയിലെ അധാരി ഗ്രാമത്തിലെ അബ്ദുള്ള-ഫാത്തിമ ദമ്പതികളാണ് ഹിന്ദുമതം സ്വീകരിച്ചത് .
30 വർഷങ്ങൾക്ക് മുൻപാണ് വാരണാസി നിവാസികളായ കവിതയും ശിവപ്രസാദും അധാരി ഗ്രാമത്തിൽ താമസിക്കാൻ എത്തിയത് . ഈ സമയത്ത് ഇവർക്ക് മതപരിവർത്തനം നടത്തേണ്ടിവന്നു. എന്നാൽ അടുത്തിടെയായി ഇവർ തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് വരാൻ ശ്രമിക്കുകയായിരുന്നു. ഇതിനായി ഹിന്ദു സംഘടനകളെയും ഇവർ സമീപിച്ചു.
തുടർന്ന് സമീപത്തെ കാളിക്ഷേത്രത്തിൽ നടന്ന പൂജയിൽ സുന്ദരകാണ്ഡം പാരായണം ചെയ്ത് ഇവർ സനാതന ധർമ്മത്തിലേക്ക് മടങ്ങിയെത്തി .മാത്രമല്ല നേരത്തേയുള്ള പേരുകളും ഇവർ തിരികെ സ്വീകരിച്ചു. തങ്ങളെ തിരികെ സ്വീകരിച്ച ഹിന്ദു വിശ്വാസികൾക്കും , സംഘടനകൾക്കും ഇവർ നന്ദി പറയുകയും ചെയ്തു.