മലയാളിയെ കുടുക്കുടെ ചിരിപ്പിച്ച ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് വിട പറഞ്ഞിട്ട് ഒരു വർഷം. താരത്തിന്റെ ഓർമ്മകൾ പങ്കുവയ്‌ക്കുകയാണ് ടിനി ടോം.
സുബി …സഹോദരി ..നീ പോയിട്ട് ഒരു വർഷം ആകുന്നു ..ഫോണിൽ നിന്നും നിന്റെ പേര് ഞാൻ ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല ,ഇടയ്‌ക്കു വരുന്ന നിന്റെ മെസ്സേജുകളും കോളുകളും ഇല്ലെങ്കിലും നീ ഒരു വിദേശ യാത്രയിൽ ആണെന്ന് ഞാൻ വിചാരിച്ചോളാം ,നിന്നേ ആദ്യമായി ഷൂട്ടിങ്ങിന് കൊണ്ടുപോയത് ഞാൻ ഇന്നും ഓർക്കുന്നു. നിന്റെ അവസാന യാത്രയിലും നിന്റെ കൂടെ ഞാൻ ഉണ്ടായിരുന്നു. ഉറപ്പായപം മറ്റൊരി സ്നേഹത്തീരത്ത് നമ്മൾ ഒന്നിച്ചുണ്ടാകുമെന്നാണ് ടിനി ടോം സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്.
ടെലിവിഷൻ പരിപാടികളിലൂടെയാണ് സുബി സുരേഷിനെ മലയാളികൾ ഏറ്റെടുത്തത്. കലാഭവൻ മലയാളത്തിന് സമ്മാനിച്ച അതുല്യ കലാകാരി ആയിരുന്നു തൃപ്പൂണിത്തുറ സ്വദേശിയായ സുബി. പുരുഷന്മാർ അടക്കി വാണിരുന്ന സ്റ്റേജ് ഷോകളിൽ സുബിയുടെ ഒറ്റയാൾ പോരാട്ടങ്ങൾ ജനശ്രദ്ധയാകർഷിച്ചു. അവതാരകയുടെ കുപ്പായം അണിഞ്ഞപ്പോഴും അത് തുടർന്നു. സിനിമയിലും ഹാസ്യത്തെ ചേർത്തുനിർത്തി സുബി എന്ന കലാകാരി. ജീവിതത്തിന്റെ സുവർണ കാലഘട്ടത്തിലാണ് സുബി യാത്ര പറഞ്ഞത്. മലയാളത്തിന്റെ ചിരിക്കുടുക്കയ്‌ക്ക് പ്രണാമം..