ആലപ്പുഴ: മാഹിയിൽ നിന്ന് വിദേശമദ്യം കാറിൽ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. തിരുവനന്തപുരം സ്വദേശി ലിബിനെയാണ് അറസ്റ്റ് ചെയ്തത്. ചേർത്തലയിൽ കാറിൽ സഞ്ചരിക്കവെയാണ് ഇയാളെ പിടികൂടിയത്. ഇന്നലെ രാവിലെയായിരുന്നു കേസിന് ആസ്പദമായ സംഭവം.
കാറിൽ കടത്താൻ ശ്രമിച്ച 271 മദ്യക്കുപ്പികളാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.















