ന്യൂഡൽഹി: വിദ്യാർത്ഥികൾക്ക് അവർ നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും അറിയിക്കുന്നതിനും പരിഹാരം നിർദ്ദേശിക്കുന്നതിനുമുള്ള ഓംബുഡ്‌സ്മാനെ നിയമിക്കണമെന്ന് യുജിസി. എത്രയും വേഗം നിയമനം നടത്തണമെന്ന് സർവകലാശാലകൾക്ക് യുജിസി നിർദ്ദേശം നൽകി.
പ്രവേശനവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ, തെറ്റായ വിവരങ്ങൾ, രേഖകൾ തടഞ്ഞുവയ്‌ക്കൽ, മൂല്യനിർണയവുമായി ബന്ധപ്പെട്ട പരാതികൾ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികൾ വിദ്യാർത്ഥികൾക്ക് ഓംബുഡ്‌സ്മാനെ അറിയിക്കാവുന്നതാണ്. യുജിസി പുറത്തുവിട്ട കണക്കുകൾ പ്രകാരം നിലവിൽ 700-ൽ അധികം സർവകലാശാലകൾ ഓംബുഡ്‌സ്മാനെ നിയമിച്ചിട്ടുണ്ട്.















