തിരുവനന്തപുരം: ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല അർപ്പിക്കാൻ ഭക്തലക്ഷങ്ങൾ ദേവീ സന്നിധിയിൽ. തലസ്ഥാനനഗരിയുടെ വിവിധ ഭാഗങ്ങളിലായി പൊങ്കാല അടുപ്പുകൾ നിരന്നു തുടങ്ങി. പൊങ്കാലയ്‌ക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിന്റെ ഉൾപ്പെടെ തിരക്കിലാണ് നഗരം.
ഇനി രണ്ട് നാൾ മാത്രമാണ് പൊങ്കാല അർപ്പിക്കുവാനുള്ളത്. ഉത്സവം ആരംഭിച്ച് ഒമ്പതാം ദിനമാണ് പൊങ്കാല മഹോത്സവം. ഫെബ്രുവരി 15-ഞായറാഴ്ച ഭക്തജനങ്ങൾ ദേവിക്കായി പൊങ്കാല നിവേദിക്കും. നഗരത്തിൽ വിവിധയിടങ്ങളിലായി പേരെഴുതി പൊങ്കാല അടുപ്പുകൾക്ക് ഇടം നേടി കഴിഞ്ഞിരിക്കുകയാണ് നിരവധി ഭക്തർ.
പൊങ്കാലയുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ഞായറാഴ്ച രാവിലെ 10.30-നാണ് ആറ്റുകാൽ പൊങ്കാല. 2.30-നാണ് പൊങ്കാല നിവേദ്യം നടക്കുന്നത്.















