വനിതാ പ്രീമിയർ ലീഗിന്റെ രണ്ടാം സീസണിന് നാളെ തുടക്കമാകും. ബെംഗളൂരുവിലും ഡൽഹിയിലുമായി നടക്കുന്ന മത്സരത്തിൽ അഞ്ച് ടീമുകൾ ഏറ്റുമുട്ടും.
ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. നാളെ രാത്രി 7.30 ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. സ്‌പോർട്‌സ് 18 ചാനലിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാം. പ്ലേ ഓഫും ഫൈനലും ഡൽഹിയിലാണ്. ഡബിൾ റൗണ്ട് റോബിൻ ഫോർമാറ്റിലും തുടർന്ന് നോക്കൗട്ട് മത്സരങ്ങളുമായാണ് ലീഗ് ഘടന. ഫൈനൽ മാർച്ച് 17-ന്.
ആദ്യ സീസണിൽ വനിതാ ലീഗ് വൻ വിജയമായിരുന്നു. ബിസിസിഐയുടെ കഴിഞ്ഞ വർഷത്തെ വരുമാനത്തിന്റെ ആറു ശതമാനവും ഡബ്യൂപിഎല്ലിൽ നിന്നാണ് ലഭിച്ചത്.
കളം നിറയാൻ
മുംബൈ ഇന്ത്യൻസ്
ക്യാപ്റ്റൻ: ഹർമൻ പ്രീത് കൗർ
കോച്ച്: ഷാർലെറ്റ് എഡ്വാർഡ്സ്
ഡൽഹി ക്യാപിറ്റൽസ്
ക്യാപ്റ്റൻ: മെഗ് ലാന്നിങ്
കോച്ച്: ജോനാഥൻ ബാറ്റി
ഗുജറാത്ത് ജയന്റ്സ്
ക്യാപ്റ്റൻ: ബെത്ത് മൂണി
കോച്ച്: മൈക്കൽ കിങ്ങർ
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
ക്യാപ്റ്റൻ: സ്മൃതി മന്ഥാന
കോച്ച്: ലൂക്ക് വില്യംസ്
യു.പി. വാരിയേഴ്സ്
ക്യാപ്റ്റൻ: അലീസ ഹീലി
കോച്ച്: ജോൺ ലൂയിസ്
കഴിഞ്ഞസീസണിലെ വരുമാനം 377.49 കോടി
ടെലിവിഷൻ സംപ്രേഷണാവകാശം (20232027): 965 കോടി രൂപ
5 ടീമുകളാണ് ടൂർണമെന്റിലുള്ളത്. പ്രാഥമിക റൗണ്ടിൽ എല്ലാ ടീമുകളും പരസ്പരം 2 തവണ വീതം ഏറ്റുമുട്ടും. പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുന്ന ടീം നേരിട്ട് ഫൈനലിലെത്തും. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർക്ക് ഫൈനൽ സ്ഥാനത്തിനായി എലിമിനേറ്റർ കളിക്കാം















