തിരുവനന്തപുരം: മഞ്ഞ, പിങ്ക് റേഷൻ കാർഡുകളുടെ ഇ-കെവൈസി മസ്റ്ററിംഗ് മാർച്ച് 18-ന് മുൻപ് പൂർത്തിയാക്കാൻ നിർദ്ദേശിച്ച് പൊതുവിതരണ വകുപ്പ്. നേരത്തേ മാർച്ച് 31 വരെ സമയമുണ്ടെന്നായിരുന്നു അറിയിച്ചിരുന്നത്.
എന്നാൽ തീയതി മാറ്റിയതിൽ ഉദ്യോഗസ്ഥർക്ക് വ്യക്തതയില്ല. കാർഡ് ഉടമകൾ ജീവിച്ചിരിക്കുന്നുവെന്നും മുൻഗണനാ കാർഡിന് അർഹരാണെന്നും ഉറപ്പു വരുത്താനാണ് മസ്റ്ററിംഗ് ചെയ്യുന്നത്. 18-ന് മുൻപ് പൂർത്തിയാക്കുന്നതിനായി മാർച്ച് 15 മുതൽ 17 വരെയുള്ള തീയതികളിൽ എല്ലാ താലൂക്കുകളിലും ക്യാമ്പുകൾ നടത്തണമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു.
പരിശീലനം ലഭിച്ച ഐടി കോഓർഡിനേറ്റർമാർ ഇന്നും നാളെയും താലൂക്ക് തലത്തിൽ അഞ്ച് പേർക്ക് വീതം പരിശീലനം നൽകും. ഇവർ മാർച്ച് 1,2, 8,9 തീയതികളിൽ റേഷൻ വ്യാപാരികൾക്കും പരിശീലനം നൽകണം.















