തിരുവനന്തപുരം: നവകേരളയ്‌ക്ക് വേണ്ടി സർക്കാർ ഖജനാവിൽ നിന്നും പിണറായിയും മന്ത്രിമാരും മുക്കിയത് 30 ലക്ഷത്തോളം രൂപ. മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിക്കായാണ് സർക്കാർ ഫണ്ടിൽ നിന്നും പണം വകമാറ്റി ചിലവഴിച്ചത്. യുവജനങ്ങളുമായി മുഖാമുഖം പരിപാടിയിൽ മുഖ്യമന്ത്രിക്ക് സംവദിക്കുന്നതിന് വേണ്ടിയാണ് പണം വകമാറ്റിയത്.
ചീഫ് മിനിസ്റ്റര്‍ കപ്പ് ഇന്‍റര്‍നാഷണല്‍ ടെന്നീസ് ടൂര്‍ണമെന്‍റിനായി നീക്കി വച്ച 40 ലക്ഷത്തിൽ നിന്നും പത്ത് ലക്ഷവും യുവജനക്ഷേമ ബോർഡിലെ വികസന പരിപാടിക്കായി മാറ്റിവച്ച രണ്ട് കോടിയിൽ നിന്ന് 20 ലക്ഷവുമാണ് പിണറായിയുടെ പരിപാടിക്കായി വകമാറ്റിയത്.