റായ്പൂർ: സുക്മാ ഗ്രാമവാസികളായ രണ്ടുപേരെ കമ്യൂണിസ്റ്റ് ഭീകരർ വെടിവച്ച് കൊന്നു. കഹേർ ദുൽഹെദ് ഗ്രാമനിവാസികളായ സോധി ഹംഗ, മാദ്വി നന്ദ എന്നിവരാണ് ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് സ്ഥലത്ത് കുടുതൽ പോലീസ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയാണ്.
സാധാരണക്കാരായ ഗ്രാമവാസികളെ പോലീസ് ഇൻഫോമർ എന്ന് ആരോപിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. നിരപരാധികളായ ഗ്രാമവാസികളെയാണ് കമ്യൂണിസ്റ്റ് ഭീകരർ ലക്ഷ്യംവച്ചിരിക്കുന്നത്. ക്ഷേമപദ്ധതികളുടെ ഗുണഫലങ്ങൾ സാധാരണക്കാരിൽ എത്തിക്കാൻ ഭീകരർ അനുവദിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
കമ്യൂണിസ്റ്റ് ഭീകരരിൽ നിന്ന് ഗ്രാമവാസികളായ ജനങ്ങൾക്ക് സുരക്ഷ നൽകുന്നതിനായി പുതിയ സുരക്ഷാ ക്യാമ്പുകൾ ആരംഭിച്ചിരുന്നു. ഛത്തീസ്ഗഡ് പോലീസും സിആർപിഎഫ് സേനയും ചേർന്നാണ് സുരക്ഷാ സേന സംഘടിപ്പിച്ചത്. 14 പുതിയ സുരക്ഷാ ക്യാമ്പുകളാണ് സുക്മ ബസ്തർ മേഖലയിൽ സ്ഥാപിച്ചത്.















