ചണ്ഡീഗഢ്: അമ്മയേയും സഹോദരിയേയും ശല്യം ചെയ്തത് ചോദ്യം ചെയ്ത പത്താം ക്ലാസുകാരന് വെടിയേറ്റു. കഴിഞ്ഞ ദിവസം ഹരിയാനയിലാണ് സംഭവം.
വീട്ടിലേക്കുള്ള യാത്രാ മദ്ധ്യ ലോകേഷിന്റെ അമ്മയോടും സഹോദരിയോടും മോട്ടോർ സൈക്കിളിൽ എത്തിയ സംഘം അപമര്യാദയായി പെരുമാറി. ഇത് ചോദ്യം ചെയ്ത ലോകേഷിനെ സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് ഒരാൾ തോക്ക് പുറത്തെടുത്ത് വെടിവെച്ചത്.
വെടിയേറ്റ ലോകേഷിനെ അമ്മയും സഹോദരിയും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. വലതുകൈക്ക് പരിക്കേറ്റ പതിനഞ്ചുകാരൻ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ലോകേഷിനെ ആക്രമിച്ചത് ഭദ്രയിൽ നിന്നുള്ള സംഘമാണെന്ന് പോലീസ് പറഞ്ഞു.