കണ്ണൂർ: ബൈജൂസ് ആപ്പ് ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രന് തിരിച്ചടി. ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെയാണ് കമ്പനിക്കെതിരെ നിക്ഷേപകർ സമീപിച്ചിട്ടുള്ളത്. ഇന്ന് ചേർന്ന എക്‌സ്ട്രാ ഓർഡിനറി ജനറൽ യോഗത്തിലാണ് ഒരു വിഭാഗം നിക്ഷേപകർ ഇക്കാര്യമറിയിച്ചത്. കമ്പനിയെ മുന്നോട്ട് കൊണ്ടുപോകാൻ ബൈജു രവിന്ദ്രന് കഴിയില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഫൊറൻസിക് ഓഡിറ്റടക്കം കമ്പനിയിൽ നടത്തണമെന്നാണ് നിക്ഷേപകരുടെ ആവശ്യം.
അതേ സമയം ബൈജു രവീന്ദ്രൻ ഇന്ത്യ വിട്ട് ദുബായിലാണെന്നാണ് വിവരം. ബൈജുവിനെതിരെ ഇഡി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പിന്നാലെയാണ് ബൈജു രവീന്ദ്രൻ ദുബായിലേക്ക് പോയത്. ബൈജൂസിന്റെ പാരന്റ് കമ്പനിയിൽ 30 ശതമാനം ഓഹരിയുള്ളവരാണ് എക്സ്ട്രാ ഓർഡിനറി ജനറൽ യോഗത്തിൽ പങ്കെടുത്തത്. യോഗത്തിൽ ബൈജു രവീന്ദ്രൻ പങ്കെടുത്തില്ല.















