കൊല്ലം: 12 വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കൊല്ലം സ്വദേശിക്ക് 54 വർഷം കഠിന തടവും 3,90,000 രൂപ പിഴയും വിധിച്ച് കോടതി. അടൂർ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊല്ലം സ്വദേശി സതീഷ് ഉണ്ണിയാണ് ശിക്ഷിക്കപ്പെട്ടത്. 2021 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം.
പ്രതി അതിജീവിതയുടെ വീട്ടിൽ അതിക്രമിച്ചു കയറി പീഡനത്തിന് ഇരയാക്കി എന്നാണ് കേസ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും പോക്സോ വകുപ്പും പ്രകാരമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും എന്നതിനാൽ 20 വർഷം കഠിനതടവ് അനുഭവിച്ചാൽ മതിയാകും.