കോട്ടയം: പൂഞ്ഞാറിൽ വൈദികനെ വാഹനം ഇടിപ്പിച്ച് വീഴ്‌ത്തി. പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ അസിസ്റ്റന്റ് വികാരിയായ ഫാദർ ജോസഫ് ആറ്റുചാലിനെതിരെയാണ് ആക്രമണമുണ്ടായത്. ഇടവകയ്‌ക്ക് പുറത്ത് നിന്നുള്ള ഒരു സംഘം യുവാക്കളാണ് പള്ളിമുറ്റത്ത് അക്രമം അഴിച്ചുവിട്ടത്. പ്രതികൾ ഈരാറ്റുപേട്ട സ്വദേശികളെന്ന് നാട്ടുകാർ പറഞ്ഞു.
ബൈക്കുകളിലും കാറുകളിലുമായി എത്തിയ സംഘം പള്ളിയുടെ കോമ്പൗണ്ടിൽ അഭ്യാസ പ്രകടനം നടത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് വൈദികനെ വാഹനം ഇടിപ്പിച്ച് വീഴ്‌ത്തിയത്. പരിക്കേറ്റ ഫാ. ജോസഫ് ആറ്റുചാലിനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിച്ചു.
സംഭവത്തെ തുടർന്ന് പാലാ ഡിവൈഎസ്പി കെ.സദൻ സ്ഥലത്തെത്തി. യുവാക്കൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബൈക്ക് കൊണ്ടാണ് യുവാക്കൾ വൈദികനെ ഇടിച്ച് വീഴ്‌ത്തിയത്. എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ വീണ്ടും ബൈക്ക് കൊണ്ട് ഇടിപ്പിച്ചു. ശേഷം യുവാക്കൾ പള്ളിമുറ്റത്ത് നിന്നും കടന്നു കളയുകയായിരുന്നു. പ്രതിഷേധവുമായി ക്രൈസ്തവ വിശ്വാസികൾ തെരുവിൽ ഇറങ്ങി.















