റയ്പൂർ: ഛത്തീസ്ഗഡിൽ നടന്ന വെടിവയ്പ്പിൽ കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് ഡിആർജി ജവാൻമാർ. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിലാണ് കമ്യൂണിസ്റ്റ് ഭീകരനെ വധിച്ചത്. ബുർക്കലങ്ക ജംഗിൾ ഏരിയയിൽ ഡിആർജി സംഘം നടത്തിയ പരിശോധനയിലാണ് ഭീകരനെ കണ്ടെത്തിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിആർജി പ്രദേശത്ത് പരിശോധന നടത്തിയത്. തുടർന്ന് ഉദ്യോഗസ്ഥരെ കണ്ടതോടെ ഭീകരർ സംഘത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് തിരച്ചിൽ നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ഈ മാസം 18-ന് ഛത്തിസ്ഗഡിലെ ബീജാപൂരിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ സായുധ സേനാംഗം വീരമൃത്യു വരിച്ചിരുന്നു. സിഎഎഫ് ടീമിനെ നയിച്ചിരുന്ന കമാൻഡർ തിജൗ റാം ഭുര്യയാണ് വീരമൃത്യു വരിച്ചത്. ഗ്രാമത്തിലെ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് സിഎഎഫ് സംഘം നടത്തിയ പട്രോളിംഗിനിടെ കമ്യൂണിസ്റ്റ് ഭീകരർ ആക്രമിക്കുകയായിരുന്നു.















