മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ബന്ധു വെടിയേറ്റ് മരിച്ചു. ദാവൂദിന്റെ സഹോദരൻ ഇഖ്ബാൽ കസ്‌കറിന്റെ ഭാര്യ സഹോദരൻ നിഹാൽ ഖാനാണ് കൊല്ലപ്പെട്ടത്. യുപിയിലെ ജലാലാബാദിൽ അനന്തിരവന്റെ വിവാഹ സത്കാരത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. ജലാലാബാദ് ചെയർമാൻ ഷക്കീൽഖാന്റെ ഭാര്യാ സഹോദരൻ കൂടിയാണ് നിഹാൽ.
കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. 2016ൽ നിഹാൽ ഷക്കീലിന്റെ മരുമകളുമായി ഒളിച്ചോടിയിരുന്നു. മദ്ധ്യസ്ഥതയിലൂടെയാണ് അന്ന് പ്രശ്‌നം പരിഹരിച്ചത്. എന്നാൽ ഷക്കീലിന്റെ സഹോദരന് നിഹാലിനോട് ദേഷ്യമുണ്ടായിരുന്നതായും ഇതാണ് വെടിവെപ്പിൽ കലാശിച്ചതെന്നുമാണ് വിവരം.















