എറണാകുളം: ഭക്ഷണത്തിനൊപ്പം നൽകിയ കറിയിൽ ഗ്രേവി കുറഞ്ഞതിന്റെ പേരിൽ ദമ്പതികൾക്ക് ക്രൂരമർദ്ദനം. എറണാകുളം പിറവത്താണ് സംഭവം. ഫാത്തിമാതാ സ്‌കൂളിന് സമീപം തട്ടുകട നടത്തുന്ന മോഹനനും ഭാര്യക്കുമാണ് മർദനമേറ്റത്. ഇടുക്കി തൂക്കുപാലം സ്വദേശികളായ എട്ടുപേരാണ് ഇവരെ മർദ്ദിച്ചത്. ഗ്രേവി കുറഞ്ഞെന്ന് ആരോപിച്ച് ദമ്പതികളെ ഇവർ അസഭ്യം പറയുകയും, മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ ഇരുവരും പിറവം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ദമ്പതികളുടെ പരാതിയിന്മേൽ പോലീസ് കേസെടുത്തു.















