ഹൽദ്വാനി ; മദ്രസ പൊളിച്ചതുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്ന അക്രമ സംഭവങ്ങളിലെ സൂത്രധാരൻ അബ്ദുൾ മാലിക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡ് പോലീസ് ഡൽഹിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കലാപം ഉണ്ടായതു മുതൽ മാലിക്കിനായി പോലീസ് തുടർച്ചയായി തിരച്ചിൽ നടത്തിവരികയായിരുന്നു. കലാപകാരികൾ സർക്കാർ ജീവനക്കാരെ ആക്രമിക്കുകയും പോലീസ് സ്റ്റേഷന് തീയിടുകയും ചെയ്തു.ആക്രമണത്തിൽ പോലീസുകാർ ഉൾപ്പെടെയുള്ളവർക്ക് . പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും പെട്രോൾ ബോംബ് എറിയുകയും സർക്കാർ ആയുധങ്ങൾ അപഹരിക്കുകയും ചെയ്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആക്രമണത്തിന്റെ സൂത്രധാരൻ അബ്ദുൾ മാലിക് ആണെന്ന് കണ്ടെത്തി. ഇയാളുടെ നിർദേശപ്രകാരമാണ് പ്രദേശവാസികൾ പ്രകോപിതരാവുകയും സർക്കാർ ജീവനക്കാരെ ആക്രമിക്കുകയുമായിരുന്നു. അക്രമത്തിന് ശേഷം 75 ഓളം പേരെ വിവിധ കുറ്റങ്ങൾ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.















