ന്യൂഡൽഹി . നടി യാമി ഗൗതം ധറിന്റെ “ആർട്ടിക്കിൾ 370” അടുത്തിടെയാണ് പുറത്തിറങ്ങിയത്. ട്രെയിലർ പുറത്തിറങ്ങിയപ്പോൾ മുതൽ വാർത്തകളിൽ ഇടം നേടിയ ചിത്രം പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്നുണ്ട് . ഈ ചിത്രത്തിന്റെ റിലീസിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചിത്രത്തെ പ്രശംസിച്ചു. ബോക്‌സ് ഓഫീസിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മറ്റ് ചിത്രങ്ങളെ അപേക്ഷിച്ച് ആദ്യ ദിവസത്തെ ബുക്കിംഗും മികച്ചതാണ്.
ആദ്യ ദിനം 5.75 കോടി രൂപയുടെ നേട്ടമാണ് ചിത്രം നേടിയതെന്നാണ് റിപ്പോർട്ട്. ആദിത്യ സുഹാസ് ജാംബ്ലെ സംവിധാനം ചെയ്ത ചിത്രത്തിന് 42.8% ബുക്കിംഗും ലഭിച്ചു. വിവേക് അഗ്നിഹോത്രിയുടെ കശ്മീർ ഫയൽസിന്റെ റെക്കോർഡാണ് ആർട്ടിക്കിൾ 370 തകർത്തത്. കശ്മീർ ഫയൽസ് എന്ന ചിത്രം റിലീസ് ചെയ്ത ആദ്യ ദിനം 3.55 കോടിയാണ് നേടിയത്.
ചിത്രത്തിൽ യാമി ഗൗതം, പ്രിയാമണി, അരുൺ ഗോവിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു, ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിൽ സമാധാനം സ്ഥാപിക്കാനും തീവ്രവാദ പ്രചാരണം പരാജയപ്പെടുത്താനും ചുമതലപ്പെടുത്തിയ എൻഐഎ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് യാമി അഭിനയിക്കുന്നത്. “ആർട്ടിക്കിൾ 370” നീക്കം ചെയ്യാനുള്ള സമരം, കശ്മീരിന്റെ ചരിത്രം, തീവ്രവാദത്തിന്റെ പശ്ചാത്തലം, രാഷ്‌ട്രീയ ഇടപെടലുകൾ എന്നിവയെല്ലാം സിനിമയിൽ പ്രതിപാദിക്കുന്നുണ്ട്.















