താനെ: വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷൻ വാർഷികം ഇന്ന്. വൃന്ദാവൻ ശ്രീരങ് സ്കൂൾ ഹാളിൽ വൈകുന്നേരം 5.30നാണ് ആഘോഷപരിപാടികൾ ആരംഭിക്കുന്നത്. അസോസിയേഷൻ പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണൻ ഭദ്രദീപം കൊളുത്തി വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും.
തുടർന്ന് ശാലിനി പ്രസാദ്, കെ. എം.സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ അസോസിയേഷൻ അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. ഗുരു സായിഗീത മോഹന്റെ നാട്യദീപം ഡാൻസ് ക്ലാസിലെ വിദ്യാർത്ഥികൾ നൃത്തങ്ങൾ അവതരിപ്പിക്കും. മലയാളം മിഷൻ ക്ലാസ്സിലെ വിദ്യാർത്ഥികൾ ഗാനങ്ങൾ ആലപിക്കും. 2022-23 അദ്ധ്യയന വർഷം ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ മെറിറ്റ് അവാർഡ് നൽകി ആദരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 9167346142, 9619540784















