ന്യൂഡൽഹി : മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി, ഷാഹി ഈദ്ഗാ മസ്ജിദ് തർക്കത്തിലെ പ്രധാന വാദിയ്‌ക്ക് ഫോണിലൂടെ വധഭീഷണി . മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി മുക്തി നിർമാൺ ട്രസ്റ്റ് പ്രസിഡൻ്റായ അശുതോഷ് പാണ്ഡെയ്‌ക്കാണ് പാക് വാട്‌സ്ആപ്പ് നമ്പറിൽ നിന്ന് ഭീഷണി സന്ദേശം വന്നത്.അലഹബാദ് ഹൈക്കോടതിയിൽ ഹാജരായി മടങ്ങുന്നതിനിടയ്‌ക്കാണ് സന്ദേശമെത്തിയത്.
കേസ് പിൻ വലിക്കണമെന്നും , ഇല്ലെങ്കിൽ ബോംബാക്രമണം ഉണ്ടാകുമെന്നുമാണ് ഭീഷണി. ഈദ്ഗാഹിനുള്ളിൽ ചിതാഭസ്മം കുഴിച്ചിടുമെന്നും വിളിച്ചയാൾ ഭീഷണിപ്പെടുത്തി. ‘ഡൗൺ വിത്ത് ഹിന്ദുസ്ഥാൻ’ എന്ന മുദ്രാവാക്യം വിളിച്ചാണ് സന്ദേശം അവസാനിപ്പിച്ചത് .
സംഭവത്തിൽ അശുതോഷ് പാണ്ഡെ പരാതി നൽകി. സംഭവത്തിൽ അജ്ഞാതർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാട്‌സ്ആപ്പ് നമ്പർ നിരീക്ഷണ സെൽ പരിശോധിച്ചുവരികയാണെന്ന് എഎസ്പി ഫത്തേപൂർ വിജയ് ശങ്കർ മിശ്ര പറഞ്ഞു.