ഏതൊരു സിനിമയും ഹിറ്റാകുന്നതിൽ പ്രേക്ഷകരാണ് ഏറ്റവും വലിയ പങ്ക് വഹിക്കുന്നത്. ഫെബ്രുവരി 23ന് രണ്ട് സിനിമകൾ തിയേറ്ററുകളിൽ എത്തി. യാമി ഗൗതമിന്റെ ‘ആർട്ടിക്കിൾ 370’, വിദ്യുത് ജംവാളിന്റെ ‘ക്രാക്ക്’. രണ്ട് ചിത്രങ്ങളും റിലീസിന് മുമ്പ് തന്നെ ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു. ഒന്ന് ആക്ഷൻ സിനിമയും മറ്റൊന്ന് തീവ്രവാദത്തെ അടിസ്ഥാനമാക്കിയുള്ളതുമാണ്. രണ്ട് ചിത്രങ്ങളും തീയറ്ററുകളിൽ പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ചിത്രങ്ങളുടെ രണ്ടാം ദിവസത്തെ കണക്കുകൾ പുറത്തുവന്നു.
യാമി ഗൗതമിന്റെ ‘ആർട്ടിക്കിൾ 370’ എന്ന ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രണ്ടാം ദിനം ചിത്രത്തിന്റെ വരുമാനത്തിലും കുതിച്ചുചാട്ടമുണ്ടായി. യാമിയുടെ ശക്തമായ അഭിനയമാണ് സിനിമ കാണാൻ ആളുകളെ പ്രേരിപ്പിച്ചത്. ‘ആർട്ടിക്കിൾ 370’ റിലീസ് ചെയ്‌ത ആദ്യ ദിനം തന്നെ മികച്ച തുടക്കമായിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ‘ആർട്ടിക്കിൾ 370’ രണ്ടാം ദിവസം 7.5 കോടി രൂപയുടെ നേട്ടമാണ് സ്വന്തമാക്കിയത് .ഇതോടെ ആർട്ടിക്കിൾ 370ന്റെ രണ്ട് ദിവസത്തെ മൊത്തം കളക്ഷൻ 13.4 കോടിയായി.















