ഉത്സവങ്ങളുടെ നഗരമാണ് തിരുവനന്തപുരം. ഏത് ഉത്സവമായാലും ജാതി മത ഭേതമന്യേ ആഘോഷിക്കാറുണ്ട്. തലസ്ഥാന നഗരിയിൽ ഒരാഴ്ചയോളമായി ആറ്റുകാൽ പൊങ്കാല ഉത്സവത്തിനോടനുബന്ധിച്ച ആഘോഷങ്ങളായിരുന്നു. ഇന്ന് രാവിലെ മുതൽ ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് നാടും നഗരവും ഭക്തി സാന്ദ്രമായിരുന്നു.
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് നിരവധി വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. ഇത്തരത്തിൽ തിരുവനന്തപുരം അരിസ്റ്റോ ജംഗ്ഷന് സമീപമുള്ള ഡോൺ ബോസ്കോ ഹൗസിൽ നടന്ന ആഘോഷപരിപാടിയുടെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ലാറ്റിൻ കാത്തലിക് സഭയിലെ പുരോഹിതനും ഡോൺ ബോസ്കോ ഹൗസിലെ കുട്ടികളും ചേർന്ന് പൊങ്കാല ഇടാനെത്തിയ വിശ്വാസികളോടൊപ്പം നൃത്തവും പാട്ടുമായി ഒത്തുകൂടുന്നതാണ് വീഡിയോ. ദൃശ്യങ്ങളുടെ സമീപം പുരോഹിതൻ വാദ്യോപകരണം വായിക്കുന്നതും കാണാവുന്നതാണ്.
ഞായറാഴ്ച ദിനം ഡോൺ ബോസ്കോ ഹൗസിലെ പുരോഹിതൻ അടക്കം കുട്ടികളോടൊപ്പം ഒന്നിച്ച പൊങ്കാല ദിവസം ആഘോഷമാക്കിയത്. തിരുവനന്തപുരത്തെ മറ്റൊരു പ്രധാന പള്ളിയായ പാളയം ക്രൈസ്റ്റ് ചർച്ചും ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഇന്ന് രാവിലെ നടത്താനിരുന്ന ആരാധനകള്‍ മാറ്റിവച്ചിരുന്നു. പൊങ്കാല ഇടുന്നവര്‍ക്ക് ദേവാലയത്തിന് മുന്നിലുള്ള വീഥിയില്‍ സൗകര്യമൊരുക്കാനാണ് രാവിലത്തെ ആരാധന ഒഴിവാക്കിയത്. ക്രൈസ്റ്റ് ചർച്ചിൽ സാധാരണ രാവിലെ വിവിധ ഭാഷകളിലുള്ള ആരാധനയാണ് നടത്താറുള്ളത്. ഇതിന് പകരം വൈകിട്ട് 5.30ന് പൊതു ആരാധന നടത്താനാണ് തീരുമാനം.
View this post on Instagram















