ന്യൂഡൽഹി : കരൾ മാറ്റി വയ്‌ക്കൽ ശസ്ത്രക്രിയയ്‌ക്കായി ഡോക്ടർമാരുടെ സംഘത്തെ എയർലിഫ്റ്റ് ചെയ്ത് ഇന്ത്യൻ വ്യോമസേന . വെള്ളിയാഴ്ച പൂനെയിൽ നിന്ന് ഡൽഹിയിലേക്കാണ് ഡോക്ടർമാരുടെ സംഘത്തെ എയർലിഫ്റ്റ് ചെയ്തത് . ഇന്ത്യൻ എയർഫോഴ്സ് ഡോർണിയർ വിമാനം ഉപയോഗിച്ച് എയർലിഫ്റ്റ് ചെയ്ത വിവരം വ്യോമസേന തന്നെയാണ് സമൂഹമാദ്ധ്യമത്തിൽ പങ്ക് വച്ചത് . വിമുക്ത ഭടന്റെ ജീവൻ രക്ഷിക്കാനാണ് വ്യോമസേന ഒറ്റക്കെട്ടായി പ്രവർത്തിച്ചത് .
“ഫെബ്രുവരി 23 ന് രാത്രിയിൽ പൂനെയിൽ നിന്ന് ഡൽഹിയിലേക്ക് കരൾ എത്തിക്കുന്നതിനായി ആർമി ഹോസ്പിറ്റലിലെ (ആർ&ആർ) ഡോക്ടർമാരുടെ ഒരു ടീമിനെ എയർലിഫ്റ്റ് ചെയ്യുന്നതിനായി ഒരു ഐഎഎഫ് ഡോർണിയർ വിമാനം ഹ്രസ്വ അറിയിപ്പിൽ സജീവമാക്കി. തുടർന്നുള്ള ട്രാൻസ്പ്ലാൻറ് ശസ്ത്രക്രിയ ഒരാളുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചു. വെറ്ററൻ. #HarKaamDeshKeNaam #SavingLives,” ഇന്ത്യൻ എയർഫോഴ്സ് ട്വീറ്റ് ചെയ്തു.
ആർമി ഹോസ്പിറ്റൽ ഡൽഹി കൻ്റോൺമെൻ്റ് ഏരിയയിലെ സായുധ സേനയുടെ ഏറ്റവും ഉയർന്ന മെഡിക്കൽ കെയർ സെൻ്ററാണ്. സായുധ സേനയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആശുപത്രിയിൽ ചികിത്സ ലഭിക്കും.ഐഎഎഫിന്റെ ഓപ്പറേഷനെ അഭിനന്ദിച്ച് ഒട്ടേറെ പേർ രംഗത്തെത്തി . മാത്രമല്ല ദീർഘകാലം ഇന്ത്യയെ സേവിച്ച ജവാന്റെ ജീവൻ രക്ഷിച്ചതിന് പലരും നന്ദിയും അറിയിച്ചു.