ബറേലി ; മുത്തലാഖ്, നിക്കാഹ് ഹലാല തുടങ്ങിയ ഇസ്ലാം നിയമങ്ങളെ ഭയന്ന് ഇസ്ലാം മതം ഉപേക്ഷിച്ച് മുസ്ലീം പെൺകുട്ടി . ബറേലിയിലെ ദേവ്രിനയ പ്രദേശത്തെ താമസക്കാരിയായ സോനം സിദ്ദിഖിയാണ് സനാതൻ ധർമ്മം സ്വീകരിച്ച് ലക്ഷ്മിയായി മാറിയത് . മാത്രമല്ല തന്റെ സുഹൃത്ത് വിഷ്ണുവിനെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹ ചിത്രങ്ങളും ദമ്പതികൾ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിട്ടുണ്ട്.
ബറേലിയിലെ ദേവ്രിനയ പ്രദേശത്തെ താമസക്കാരിയാണ്. അവളുടെ ജീവിത പങ്കാളിയായി മാറിയ വിഷ്ണു മൗര്യ ഈ പ്രദേശത്തെ ഗിർധർപൂർ ഗ്രാമത്തിലെ താമസക്കാരനാണ്. ടൗണിൽ കീടനാശിനി കട നടത്തുകയാണെന്ന് വിഷ്ണു മൗര്യ മാധ്യമങ്ങളോട് പറഞ്ഞു. ഏകദേശം 12 വർഷം മുമ്പ് സോഷ്യൽ മീഡിയ വഴിയാണ് സോനം
മുസ്ലീം കുടുംബത്തിൽ ജനിച്ച സോനം 12 വർഷം മുൻപാണ് വിഷ്ണുവുമായി പരിചയപ്പെടുന്നത് . മുത്തലാഖിനെയും നിക്കാഹ് ഹലാലയെയും ഭയപ്പെട്ട സോനം സനാതന ധർമ്മം സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഒപ്പം വർഷങ്ങളായുള്ള സൗഹൃദം വിവാഹമാക്കി മാറ്റാൻ തീരുമാനിച്ച ഇരുവരും ബറേലിയിലെ ഒരു ക്ഷേത്രത്തിൽ വച്ച് വൈദിക ആചാരപ്രകാരം വിവാഹിതരായി
കുട്ടിക്കാലം മുതൽ ശ്രീരാമനിൽ തനിക്ക് വിശ്വാസമുണ്ട്. വീട്ടുകാരെ മറച്ച് അമ്പലത്തിൽ പോയിരുന്നു. സനാതന ധർമ്മം സ്വീകരിച്ചതോടെ മുത്തലാഖിന്റെയും ഹലാലയുടെയും ഭയം ഹൃദയത്തിൽ നിന്ന് അകന്നു. – സോനം പറഞ്ഞു. രാംലല്ലയെ കാണാൻ തന്റെ ജീവിത പങ്കാളിയായ വിഷ്ണുവിനൊപ്പം ഉടൻ തന്നെ അയോദ്ധ്യയിലേയ്ക്ക് പോകുമെന്നും അവർ പറഞ്ഞു.