വാരണാസി ; ജ്ഞാൻവാപിയിൽ ഹിന്ദു വിശ്വാസികൾക്ക് പൂജ നടത്താൻ അനുമതി നൽകിയ കോടതി വിധി എല്ലാവരും മാനിക്കണമെന്ന് അയോദ്ധ്യകേസിലെ ഹർജിക്കാരനായ ഇഖ്ബാൽ അൻസാരി .
‘ ആരുടെ സർക്കാരായാലും നിയമം എല്ലാവർക്കും ഒരുപോലെയാണ്. കോടതി വിധിയെ എല്ലാവരും മാനിക്കണം. അതനുസരിച്ച് പെരുമാറണം ‘ അദ്ദേഹം പറഞ്ഞു . ജ്ഞാൻവാപിയിലെ നിലവറയിൽ ആരാധന നടത്താൻ അനുവദിച്ച കോടതി വിധിയ്‌ക്കെതിരെയാണ് മുസ്ലീം പക്ഷം ഹൈക്കോടതിയെ സമീപിച്ചത് . എന്നാൽ ഈ ഹർജി കോടതി തള്ളുകയായിരുന്നു.















