സവർക്കറുടെ സ്മൃതിദിനത്തിൽ വൈകാരികമായ വാക്കുകളുമായി നടൻ രൺദീപ് ഹൂഡ. സവർക്കാർ പാർപ്പിച്ച ആൻഡാമാൻ ജയിലിലെത്തിയതിന് ശേഷമാണ് അദ്ദേഹത്തിന്റെ വാക്കുകൾ. സവർക്കറുടെ ജീവിതത്തെ ആസ്പദമാക്കി തയ്യാറായ സ്വതന്ത്രവീർ സവർക്കർ എന്ന ചിത്രത്തിൽ സവർക്കറെ അവതരിപ്പിക്കുന്നത് രൺദീപ് ഹൂഡയാണ്. ഉത്കർഷ് നൈതാനിയും രൺദീപ് ഹൂഡയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആനന്ദ് പണ്ഡിറ്റ്, രൺദീപ് ഹൂഡ, സന്ദീപ് സിംഗ്, യോഗേഷ് രഹാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ അങ്കിത ലോഖണ്ഡേ, അമിത് സിയാൽ എന്നിവരും അഭിനയിക്കുന്നു.
സവർക്കർ നിർഭയനായ സ്വാതന്ത്ര്യ സമര സേനാനിയും എഴുത്തുകാരനും തത്ത്വചിന്തകനും ദാർശനികനുമാണ്. അദ്ദേഹത്തിന്റെ ബുദ്ധിശക്തിയും ധൈര്യവും ബ്രിട്ടീഷുകാരെ ഭയപ്പെടുത്തിയിരുന്നു. അവർ അദ്ദേഹത്തെ ഇരട്ട ജീവപര്യന്തത്തിന് (50 വർഷം) കാലാപാനിയിലെ 7 അടിയുള്ള ജയിലിൽ അടച്ചു. അദ്ദേഹത്തിന്റെ ബയോപിക്ക് ചെയ്യുന്ന കാലത്ത് അദ്ദേഹം ജയിലിൽ കടന്നുപോയ നിമിഷങ്ങൾ അനുഭവിക്കാൻ താൻ സ്വയം ഈ സെല്ലിനുള്ളിൽ അല്പനേരം ഇരുന്നു. 20 മിനുട്ട് പോലും തനിക്ക് അതിൽ കഴിയാൻ സാധിച്ചില്ലെന്നും ഹൂഡ പറഞ്ഞു.
View this post on Instagram
ജയിൽവാസത്തിന്റെ ക്രൂരതയും മനുഷ്യത്വരഹിതമായ അവസ്ഥകളും സഹിച്ചിട്ടും സായുധ വിപ്ലവം കെട്ടിപ്പടുക്കാനും പ്രചോദിപ്പിക്കാനും കഴിഞ്ഞ വീർസവർക്കറുടെ സമാനതകളില്ലാത്ത സഹിഷ്ണുതയെ സങ്കൽപ്പിച്ചിരുന്നു. അദ്ദേഹം രാജ്യത്തിന് നൽകിയ സ്ഥിരോത്സാഹവും സംഭാവനയും സമാനതകളില്ലാത്തതാണ്. അതിനാൽ തന്നെ പതിറ്റാണ്ടുകളായി ഇന്ത്യാവിരുദ്ധ ശക്തികൾ അദ്ദേഹത്തെ അധിക്ഷേപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.