യാമി ഗൗതം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബോളിവുഡ് ചിത്രം ‘ആര്‍ട്ടിക്കിള്‍ 370’ പ്രദര്‍ശനത്തിന് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്. ഫെബ്രുവരി 23-ന് തിയേറ്ററുകളിലെത്തിയ ചിത്രം ബോക്സോഫീസിൽ മികച്ച പ്രതികരണം നേടുന്നതിനിടെയാണ് ഗൾഫ് രാജ്യങ്ങളിൽ വിലക്കേർപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
കുവൈറ്റ്, ഒമാൻ, സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ എന്നീ ഗൾഫ് രാജ്യങ്ങളിൽ 5 എണ്ണത്തിലും ചിത്രം നിരോധിച്ചിട്ടുണ്ട്. എന്നാൽ, പ്രധാന രാജ്യമായ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) അത്തരമൊരു നടപടി സ്വീകരിച്ചിട്ടില്ല.
ആദ്യ മൂന്ന് ദിവസം കൊണ്ട് 26 കോടിയോളം രൂപയാണ് ഈ ചിത്രം നേടിയത്. യാമി ഗൗതം നായികയായ ആർട്ടിക്കിൾ 370 എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആദിത്യ സുഹാഷ് ജംഭാലെയാണ്. ആദിത്യ ധർ, അർജുൻ ധവാൻ, സംവിധായകൻ ആദിത്യ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.















