റായ്ബറേലി ; കുട്ടിക്കാലം മുതലുള്ള ആഗ്രഹം സഫലമായ സന്തോഷത്തിലാണ് റായ്ബറേലി സ്വദേശിനി മന്താഷ . കുട്ടിക്കാലം മുതൽ ഹിന്ദുമതത്തെ ഇഷ്ടപ്പെട്ടിരുന്ന മന്താഷ റായ്ബറേലിയിലെ ബേനി മാധവ് ഹനുമാൻ ക്ഷേത്രത്തിൽ വച്ചാണ് ഹിന്ദുമതം സ്വീകരിച്ചത് . തുടർന്ന് സുഹൃത്തായ ഹിന്ദു യുവാവ് ആശിഷ് മൗര്യയെ വിവാഹവും കഴിച്ചു .
തനിക്ക് ഇസ്ലാം മതം ആദ്യം മുതലേ ഇഷ്ടമല്ലായിരുന്നുവെന്ന് മന്താഷ പറഞ്ഞു. അങ്ങനെയൊരവസ്ഥയിൽ ആശിഷിനോട് സംസാരിച്ചു തുടങ്ങിയപ്പോൾ ഹിന്ദു മതം മനസ്സിലാക്കാൻ അവസരം കിട്ടി. ക്രമേണ സനാതന സംസ്‌കാരത്തെ ഇഷ്ടപ്പെട്ടു തുടങ്ങി.
ചെറുപ്പം മുതലേ ഇരുവരും സംസാരിച്ചിരുന്നു അത് ക്രമേണ പ്രണയത്തിലേക്ക് വഴിമാറി. ഇതറിഞ്ഞ മന്താഷയുടെ വീട്ടുകാർ പല നിയന്ത്രണങ്ങളും ഏർപ്പെടുത്താൻ തുടങ്ങി. ആശിഷ് മൗര്യയെ വിവാഹം കഴിക്കാൻ വീട്ടുകാരെ സമ്മതിപ്പിക്കാൻ മന്താഷ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ ആശിഷ് മൗര്യയും മന്താഷയെ വിവാഹം കഴിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു.
സമീപത്തെ ചില ഗ്രാമവാസികളുടെയും, ചില ഹിന്ദു സംഘടനാ അംഗങ്ങളുടെയും സഹായത്തോടെയാണ് മന്താഷ ഹിന്ദുമതം സ്വീകരിച്ചതും , ആശിഷിനെ വിവാഹം കഴിച്ചതും . ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിക്കേണ്ടി വന്നതിനാൽ ഈ വിവാഹത്തിൽ തന്റെ വീട്ടുകാർ തൃപ്തരല്ലെന്നും മന്താഷ പറഞ്ഞു.