പത്താം ക്ലാസിലെ മോഡൽ പരീക്ഷയ്‌ക്ക് ശേഷം കാണാതായ നാലു വിദ്യാർത്ഥികൾ നദിയിൽ മരിച്ച നിലയിൽ. മംഗളുരുവിലെ ഹലേയങ്ങാടിക്ക് സമീപം നന്ദിനി നദിയിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. യശ്വിത്ത്,രാഘവേന്ദ്ര,നിരുപ,അൻവിത്ത് എന്നീ 15-കാരാണ് മരിച്ചത്. സൂറത്കലിലെ സ്വകാര്യ സ്കൂളിലാണ് ഇവർ പഠിക്കുന്നത്. ഇംഗ്ലീഷ് പരീക്ഷയ്‌ക്ക് ശേഷമാണ് ഇവരെ കാണാതായത്.
പരീക്ഷയ്‌ക്ക് ശേഷം കുട്ടികൾ വീട്ടിലെത്തിയില്ലെന്ന മാതാപിതാക്കളുടെ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സിസിടിവി ദൃശ്യങ്ങളും കുട്ടികളുടെ ലോക്കേഷനും പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തുന്നത്.
ഇവരുടെ ബാഗും യൂണിഫോം കരയിൽ നിന്ന് ലഭിച്ചു. നാട്ടുകാരുടെ സഹായത്തോടെയാണ് മൃതദേഹങ്ങൾ നദിയിൽ നിന്ന് കണ്ടെടുത്തത്. പിന്നീട് ഇവ പോസ്റ്റുമോർട്ടത്തിന് അയച്ചു. പരീക്ഷയ്‌ക്ക് ശേഷം നദിയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങിപ്പോയതാകാമെന്നാണ് പ്രാഥമിക നിഗമനം.