ഉണ്ണിമുകുന്ദൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജയ്ഗണേഷ്. ഏപ്രിൽ 11-നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. സിനിമയെ സംബന്ധിച്ച ഏറ്റവും പുതിയ അപ്ഡേഷനാണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിന്റെ ജിസിസി റിലീസ് എപി ഇന്റർനാഷണലിന്റെ ഹോം സ്ക്രീൻ എന്റർടൈൻമെന്റ് കരസ്ഥമാക്കിയിരിക്കുകയാണ്. ഔട്ട് സൈഡ് ജിസിസി ആർഎഫ്‌ടി ഫിലിംസും ഓൾ ഇന്ത്യ റിലീസ് യുഎംഎഫ് വഴി ഐക്കോൺ സിനിമാസുമാണ് നിർവ്വഹിക്കുന്നത്.
രഞ്ജിത്ത് ശങ്കറാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രമാകും ജയ് ഗണേഷ് എന്ന് ഉറപ്പിച്ച് പറയുന്നതാണ് പുറത്തുവരുന്ന അപ്ഡേഷനുകൾ. ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
മഹിമ നമ്പ്യാർ നായികയാവുന്ന ചിത്രത്തിൽ ഒരിടവേളക്ക് ശേഷം ജോമോളും അഭിനയിക്കുന്നുണ്ട്. ഉണ്ണി മുകുന്ദൻ ഫിലിംസും രഞ്ജിത്ത് ശങ്കറിന്റെ ഡ്രീംസ് എൻ ബിയോണ്ടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.















