തിരുവനന്തപുരം: വർക്കലയിൽ ട്രെയിൻ തട്ടി മരിച്ച അമ്മയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞു. വർക്കല മേൽവട്ടൂർ സ്വദേശി മഹേഷിന്റെ ഭാര്യ ശരണ്യ (25), മിഥുൻ (5) എന്നിവരാണ് മരണപ്പെട്ടത്. മരണകാരണം ഭർത്താവിന്റെ അമിത മദ്യപാനമാണെന്ന് പോലീസ് വ്യക്തമാക്കി. കുഞ്ഞുമായി യുവതി ട്രെയിന് മുന്നില് ചാടി ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത് വർക്കല പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചയോടെയാണ് തിരുവനന്തപുരത്തേക്കുള്ള റെയിൽവേ ട്രാക്കിൽ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ മെമു ട്രെയിൻ തട്ടിയതാണെന്നാണ് പോലീസ് നിഗമനം. മൃതദേഹങ്ങൾ വർക്കല താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.