പത്തനംതിട്ട: നിയമ വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് ജെയ്സൺ ജോസഫിനെ പുറത്താക്കി പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജ്. പെുരനാട് ബ്ലോക്ക് സെക്രട്ടറിയും സിപിഎം ഏരിയ കമ്മിറ്റി അംഗവുമാണ് ജെയ്സൺ.
രണ്ട് മാസം മുൻപാണ് കേസിനാസ്പദമായ സംഭവം. വിദ്യാർത്ഥിനിയെ പ്രതി മർദ്ദിച്ചെന്ന പരാതിയിൽ പോലീസ് ആദ്യം കേസെടുത്തിരുന്നില്ല. പിന്നീട് വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.