തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം ക്യാമ്പസിലെ പഴയ വാട്ടർ ടാങ്കിൽ കണ്ടത് പുരുഷന്റെ അസ്ഥികൂടം. തൊപ്പി, ടൈ, കണ്ണട എന്നിവയും ടാങ്കിൽ നിന്ന് കണ്ടെടുത്തു. തൂങ്ങി മരിച്ചതാണെന്ന് പ്രാഥമിക നിഗമനം.
ഇന്നലെയാണ് ക്യാമ്പസിനുള്ളിൽ നിന്ന് മനുഷ്യ അസ്ഥികുടം കണ്ടെത്തിയത്. ക്യാമ്പസിലെ ജീവനക്കാർ പ്രദേശം ശുചീകരിക്കാനെത്തിയപ്പോഴാണ് വാട്ടർ ടാങ്കിന്‍റെ മാൻഹോൾ വഴി അസ്ഥികൂടം കണ്ടത്. 20 അടി താഴ്ചയിലായിരുന്നു അസ്ഥികൂടം ഉണ്ടായിരുന്നത്.