ന്യൂഡൽഹി: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദന (ജിഡിപി) വളർച്ചാ നിരക്ക് 8.4 ശതമാനമായെന്ന് സർക്കാർ. മുൻ പാദത്തെ അപേക്ഷിച്ച് ഡിസംബർ പാദത്തിൽ ജിഡിപി വളർച്ചയിൽ 8.4% വർദ്ധനവ്. മുൻ പാദത്തിൽ ഇത് 7.6% വളർച്ചയാണ് രേഖപ്പെടുത്തിയത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പ്രഖ്യാപിച്ചതിനേക്കാൾ കൂടുതലാണ് ഇപ്പോൾ വന്നിട്ടുള്ള കണക്കുകൾ.
2023-24 സാമ്പത്തിക വർഷത്തിൽ 7.6 ശതമാനവും 2022-23 സാമ്പത്തിക വർഷത്തിൽ 7 ശതമാനത്തിന് മുകളിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ നിരക്കെത്തി. നിർമ്മാണ മേഖലയുടെ വളർച്ചാ നിരക്ക് 10.7 ശതമാനമായും ഉദ്പാദന മേഖലയുടെ വളർച്ചാ നിരക്ക് 8.5 ശതമാനവുമാണ് 2023-24 സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയത്.
കഴിഞ്ഞ വർഷം അവസാന മൂന്ന് മാസ കാലയളവിൽ ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഭരതം 6.6% വളർച്ച നേടുമെന്നാണ് ആഗോള സാമ്പത്തിക വിദഗ്‌ദ്ധർ പ്രതീക്ഷിക്കുന്നത്.