ലെനയുടെയും തന്റെയും ജീവിതത്തിലെ രണ്ടാം ഇന്നിംഗ്സാണ് ഈ വിവാഹമെന്ന് ഗഗൻയാൻ ക്യാപ്റ്റൻ പ്രശാന്ത് ബി നായർ. ബെംഗളൂരുവിൽ നടന്ന വിവാഹ റിസപ്ഷനിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്. ജനുവരി 17നാണ് പ്രശാന്ത് ബി നായരുടെയും നടി ലെനയു
ടെയും വിവാഹം കഴിഞ്ഞത്. ബഹിരാകാശ യാത്രികരെ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് ശേഷമാണ് വിവാഹം കഴിഞ്ഞ കാര്യം ഇരുവരും വെളിപ്പെടുത്തിയത്.
‘നിങ്ങളുടെ വിലയേറിയ സമയം മാറ്റിവച്ച് മനോഹരമായ ഈ നിമിഷത്തിൽ ഞങ്ങളോടൊപ്പം ചേരുന്നതിൽ നന്ദിയുണ്ട്. ഇത് ഞങ്ങളുടെ രണ്ടു പേരുടെയും സെക്കൻഡ് ഇന്നിംഗ്സാണ്. ഇന്നിവിടെ നിങ്ങളെയെല്ലാവരെയും ഒരുമിച്ച് കാണുമ്പോൾ ഇത് ഞങ്ങളുടെ ജീവിതകാലം മുഴുവനുള്ള ഇന്നിംഗ്സ് ആണെന്ന് തന്നെ പറയാം. എല്ലാവരോടും ഒരുപാട് സ്നേഹം.’- പ്രശാന്ത് ബി നായർ പറഞ്ഞു.
ഇരുവരുടെയും അടുത്ത സുഹൃത്തും പ്രശസ്ത ഷെഫുമായ സുരേഷ് പിള്ളയാണ് വിവാഹ റിസ്പഷനിൽ പ്രശാന്ത് ബി നായർ സംസാരിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചത്. വിവാഹം കഴിഞ്ഞ കാര്യം ലെന വെളിപ്പെടുത്തിയതിന് പിന്നാലെ, ഷെഫ് പിള്ള ഇരുവർക്കും ആശംസകൾ അറിയിച്ചും ചിത്രങ്ങൾ പങ്കുവച്ചിരുന്നു.