ന്യൂഡൽഹി: ബിആർഎസ് നേതാവും നാഗർകുർണൂൽ എംപിയുമായ പി. രാമുലു ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിലാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗും സന്നിഹിതനായിരുന്നു. നാഗർകുർണൂൽ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് 2019-ൽ ലോക്സഭയിലെത്തിയത്. 16 വർഷം അദ്ധ്യാപകനായിരുന്ന 1994-ലാണ് തെലുങ്കു ദേശം പാർട്ടിയിൽ ചേർന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷ പാർട്ടികളെ വെട്ടിലാക്കി കൊണ്ടാണ് നേതാക്കൾ ബിജെപിയിൽ ചേരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിലെ വികസനപ്രവർത്തനങ്ങളാണ് ജനങ്ങൾക്കിടയിലെ ബിജെപിയുടെ സ്വീകാര്യത വർദ്ധിക്കാൻ കാരണം.