ന്യൂഡൽഹി: ഇന്ത്യൻ മേഖലയിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനൊരുങ്ങി ഭാരതം. ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപുകളിൽ ഇന്ത്യൻ നാവികസേന പുതിയ ബേസ് കമ്മീഷൻ ചെയ്യും. INS ജടായു എന്ന പുതിയ ബേസ് എത്തുന്നതോടെ മഹാസമുദ്രത്തിൽ നാവികസേന സ്ഥാനമുറപ്പിക്കും. ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം ഊട്ടിയുറപ്പിക്കുന്ന ഭാരതത്തിന്റെ നീക്കം ഒരേസമയം ചൈനയ്‌ക്കും മാലദ്വീപിനും വൻ പ്രഹരമാണ് സമ്മാനിക്കുന്നത്. പുത്തൻ നാവികബേസ് എത്തുന്നതോടെ ശത്രുനീക്കത്തെ മുളയിലെ നുള്ളാൻ രാജ്യത്തിന് സാധിക്കും
ഐഎൻഎസ് വിക്രമാദിത്യ, ഐഎൻഎസ് വിക്രാന്ത് എന്നീ വിമാനവാഹിനിക്കപ്പലുകളിൽ ഇന്ത്യൻ നാവികസേന കമാൻഡർമാരുടെ യോഗം നടക്കും. പിന്നാലെ വിവിധ ശക്തി പ്രദർശനങ്ങളും സംഘടിപ്പിക്കുമെന്നും മൾട്ടിറോൾ ഹെലികോപ്റ്റർ എംഎച്ച്-60 റോമിയോയുടെ കമ്മീഷനിംഗ് കൊച്ചിയിൽ നടക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഗോവയിലെ നാവിക വാർ കോളേജിന്റെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മാർച്ച് നാലിന് നടക്കും.















