മുംബൈ: എസ് ചൊക്കലിംഗം മഹാരാഷ്‌ട്ര ചീഫ് ഇലക്ടറൽ ഓഫീസർ. നിലവിലെ സിഇഒ ശ്രീകാന്ത് എം ദേശ്പാണ്ഡെയെ മാറ്റിയാണ് 1996 ബാച്ച് ഐഎഎസ് ഓഫീസർ എസ് ചൊക്കലിംഗത്തെ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ചത്.
സംസ്ഥാന തിരഞ്ഞെടുപ്പിന്റെയും ലോക്സഭാ തിരഞ്ഞെടുപ്പിന്റെയും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതും നേതൃത്വം നൽകുന്നതും ഇദ്ദേഹമാകും. മഹാരാഷ്‌ട്ര കേഡറിനുള്ളിലെ ചൊക്കലിംഗത്തിന്റെ ഭരണപരിചയം തിരഞ്ഞെടുപ്പ് പ്രക്രിയ കൈകാര്യം ചെയ്യുന്നതിൽ ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.















