ടെൽ അവീവ് : സുരക്ഷാ കാര്യങ്ങൾ പരിഗണിച്ച് റംസാനിൽ അൽ-അഖ്സ പള്ളിയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു .ഇവിടേക്കുള്ള നിയന്ത്രണങ്ങൾ വളരെക്കാലമായി സംഘർഷത്തിന് കാരണമായിട്ടുണ്ട്.
ഇസ്രായേലിനെതിരെ യുദ്ധം ചെയ്യുന്ന ഹമാസ് ഭീകരർ വിശ്വാസികളെന്ന വ്യാജേന മസ്ജിദിലും കയറിപ്പറ്റുമെന്ന ആശങ്ക നിലവിലുണ്ട്. റംസാനിൽ അൽ-അഖ്സ മസ്ജിദിലേക്കുള്ള പലസ്തീനികളുടെ പ്രവേശനത്തിനുള്ള നിയന്ത്രണങ്ങൾ സംഘർഷങ്ങൾക്ക് ആക്കം കൂട്ടുമെന്ന് ഇസ്രായേലി സൈന്യവും ആഭ്യന്തര സുരക്ഷാ സേവനമായ ഷിൻ ബെറ്റും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇസ്രയേലിലും ജറുസലേമിലും താമസിക്കുന്ന പലസ്തീനികളുടെ പള്ളിയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിനുള്ള തന്റെ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിറിന്റെ ശുപാർശകൾ നെതന്യാഹു സർക്കാർ അംഗീകരിച്ചു.ഒക്ടോബർ 7 ന് ഗാസ മുനമ്പിൽ ഇസ്രായേൽ യുദ്ധം ആരംഭിച്ചത് മുതൽ അൽ-അഖ്സ മസ്ജിദിലേക്കുള്ള പലസ്തീനികളുടെ പ്രവേശനം ഇസ്രായേൽ നിയന്ത്രിച്ചിട്ടുണ്ട്.















