മുംബൈ : നാസിക്-ചന്ദ്‌വാദ് ഹൈവേയിൽ നിർമ്മിച്ച ഖബർ പൊളിച്ചു നീക്കി അധികൃതർ. നാസിക്കിലെ ഹൈവേയിൽ യു ടേണിലാണ് ഖബർ നിർമ്മിച്ച് പ്രാർത്ഥന നടത്തിയിരുന്നത് . ഈ ശവകുടീരം കോൺക്രീറ്റ് ചെയ്ത് പച്ച ഷീറ്റും ഇട്ടിരുന്നു.
ഇതിനെതിരെ ബിജെപി എംഎൽഎ നിതീഷ് റാണെ മുന്നോട്ട് വന്നിരുന്നു . ശവകുടീരം നീക്കം ചെയ്തില്ലെങ്കിൽ ബജ്‌റംഗ് ബലിയുടെ വിഗ്രഹവും അതേ സ്ഥലത്ത് സ്ഥാപിച്ച് മഹാ ആരതി നടത്തുമെന്ന് നിതീഷ് റാണെ പ്രഖ്യാപിച്ചിരുന്നു.തുടർന്ന് കഴിഞ്ഞ ദിവസം ഖബറിന് മേൽ ബുൾഡോസർ നടപടി സ്വീകരിക്കുകയായിരുന്നു .
ഹൈവേ അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരും, വൻ പോലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു. ഖബർ പൊളിച്ചു നീക്കിയ ചിത്രങ്ങൾ നിതീഷ് റാണെ സമൂഹ മാദ്ധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. ‘ ‘ ഇവിടെ ആരും അനാവശ്യ പ്രവർത്തികൾ കാട്ടരുതെന്ന ‘ താക്കീതിനൊപ്പമാണ് ചിത്രങ്ങൾ പങ്ക് വച്ചത് .















