ആത്മഹത്യ ആയി എഴുതി തള്ളേണ്ട മരണത്തിൽ നീതിക്കായി കൂടെ നിന്നു; ജനം ടിവിക്ക് നന്ദി പറഞ്ഞ് സിദ്ധാർത്ഥിന്റെ അമ്മാവൻ

Published by
Janam Web Desk

തിരുവനന്തപുരം: ജനം ടിവിക്ക് നന്ദി പറഞ്ഞ് സിദ്ധാർത്ഥിന്റെ അമ്മാവൻ. ആത്മഹത്യ ആയി എഴുതി തള്ളേണ്ട മരണത്തിൽ നീതിക്കായി കൂടെ നിന്നതിനാണ് അമ്മാവൻ ഷിബു നന്ദി പറഞ്ഞത്. സിദ്ധാർത്ഥിന്റെ മരണത്തെക്കുറിച്ച് ആദ്യമായി റിപ്പോർട്ട് ചെയ്തത് ജനം ടിവിയാണെന്നും അമ്മാവൻ പറഞ്ഞു. ‌ഇതിനെ തുടർന്നാണ് എല്ലാ മാദ്ധ്യങ്ങളും വിഷയം ഏറ്റെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസന്വേഷണത്തിനും ഗവർണറുടെ ഇടപെടലിനും മാദ്ധ്യമങ്ങളിൽ നിന്നും ലഭിച്ച പിന്തുണയ്‌ക്ക് നന്ദിയെന്നും അമ്മാവൻ പറഞ്ഞു.

‘ആത്മഹ​ത്യയായി എഴുതി തള്ളേണ്ട മരണത്തിന് നീതിക്കായി ഒപ്പം നിന്നതിന് നന്ദി. പൂർണമായും ആത്മഹത്യയായി എഴുതി തള്ളാൻ ശ്രമിച്ച കൊലപാതകമാണിത്. അത്, ഇന്ന് ജനമനസുകളിൽ അതൊരു ചർച്ചയായി മാറിയിരിക്കുകയാണ്. സിദ്ധാർത്ഥിന്റെ ആത്മഹത്യ കൊലപാതകമാണെന്ന് ജനങ്ങൾക്ക് ബോദ്ധ്യപ്പെട്ടത് മാദ്ധ്യമങ്ങൾ കാരണമാണ്. അതിൽ മാദ്ധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്.

കേസിൽ നീതി ലഭിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല, എന്നു തന്നെ പറയാം. ഇത് ആത്മഹത്യയല്ല, കൊലപാതകമാണെന്ന കാര്യം 20 ശതമാനം ജനങ്ങളുടെ മനസിലെങ്കിലും എത്തിയിട്ടുണ്ട്. പക്ഷെ, ഇനി പിടികൂടിയ പ്രതികൾക്ക് ശിക്ഷ കുറ്റം തെളിയുന്നതിനെ ആശ്രയിച്ചിരിക്കും. അതിൽ കൂടെ മാത്രമേ നീതി ലഭിക്കുമോ ഇല്ലയോ എന്ന് പറയാൻ സാധിക്കുകയുള്ളൂ. പ്രതികൾ ഏതെങ്കിലും തരത്തിൽ സ്വാധീനം ചെലുത്തിയാൽ, ശിക്ഷകൾക്ക് ഇളവ് വരാനും സാധ്യതയുണ്ട്. 20 വയസ് മാത്രമുള്ള ഒരു കുട്ടിയെ കോളേജിലെ എസ്എഫ്ഐ പ്രവർത്തകരാണ് മരണത്തിന് പിന്നിൽ.’- സിദ്ധാർത്ഥിന്റെ അമ്മാവൻ ഷിബു പറഞ്ഞു.

Share
Leave a Comment