ഒഡീഷയിൽ നിന്നുള്ള പ്രശസ്തനായ മണൽ കലാകാരനാണ് സുദർശൻ പട്‌നായിക്. ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹം വരച്ച ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലടക്കം ശ്രദ്ധ നേടുന്നത്. മഹാരാഷ്‌ട്രയിലെ ചന്ദ്രപൂർ ജില്ലയിൽ ലോക വന്യജീവി ദിനം ഗംഭീരമായാണ് ആഘോഷിച്ചത്. തഡോബ ഫെസ്റ്റിവൽ 2024-ന്റെ ഭാഗമായി വനത്തിനുള്ളിൽ കിടക്കുന്ന കടുവയുടെ 50 അടി നീളമുള്ള ചിത്രമാണ് സുദർശൻ പട്‌നായിക് മണലിൽ വരച്ചെടുത്തത്.
ശ്രദ്ധേയമായ ഈ കലാസൃഷ്ടി സുദർശൻ പട്‌നായിക് എന്ന കലാകാരന്റെ അസാധാരണമായ കഴിവുകളെ പ്രകടിപ്പിക്കുകയായിരുന്നു. മാത്രമല്ല, വന്യജീവികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതകൂടി ഈ കൂറ്റൻ ചിത്രം ചൂണ്ടിക്കാണിക്കുന്നുണ്ട്. എല്ലാ വർഷവും മാർച്ച് 3 നാണ് ലോക വന്യജീവി ദിനം ആചരിക്കുന്നത്. ഭൂമിയിലെ വൈവിധ്യമാർന്ന ജീവജാലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും അവയെ സംരക്ഷിക്കേണ്ടതിന്റെ പ്രധാന്യം വിളിച്ചോതാനുമാണ് വന്യജീവി ദിനം ആഘോഷിക്കുന്നത്.
On #WorldWildlifeDay My SandArt of 50ft long #Tiger at #Chandrapur district in #Maharashtra during the #TadobaFestival2024 pic.twitter.com/4Phe8H23pU
— Sudarsan Pattnaik (@sudarsansand) March 3, 2024
“>















