സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതികരണവുമായി നടി നവ്യാനായർ. മനുഷ്യത്വം ഇല്ലാത്തവരായി മാറിയിരിക്കുകയാണ് കുട്ടികളെന്നാണ് കുട്ടികളെന്ന് നവ്യാ നായർ പറഞ്ഞു. മാതാപിതാക്കൾക്ക് മക്കൾ ജീവനാണ് പ്രാണനാണ്, ദയവ് ചെയ്ത് കൊല്ലരുതെന്നാണ് നടിയുടെ വാക്കുകൾ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നവ്യയുടെ പ്രതികരണം.
‘എന്തൊക്കെ പ്രതീക്ഷകളോടെയാണ് മക്കളെ നമ്മൾ പഠിക്കാൻ വിടുന്നത്.. കരുണ ഇല്ലാത്ത ഈ റാഗിംഗ് ദയവു ചെയ്തു നിർത്തൂ, ഇത്ര മനുഷ്യത്വം ഇല്ലാത്തവരായോ നമ്മുടെ കുട്ടികൾ .. ഞങ്ങൾ മാതാപിതാക്കൾക്ക് മക്കൾ ജീവനാണ് പ്രാണനാണ് , കൊല്ലരുതേ
ഏറെ വേദനയോടെ ഒരു രാഷ്‌ട്രീയവുമില്ലാതെ , ഒരു അമ്മ എന്ന നിലയിൽ ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു ..
NB ഈ പോസ്റ്റിന്റെ താഴെ സംഘി കമ്മി കൊങ്ങി എന്നൊക്കെ പറഞ്ഞ് പിറകെ വരരുത് എന്ന് അപേക്ഷ.’- നവ്യാനായർ കുറിച്ചു.
എസ്എഫ്‌ഐയുടെ ആൾക്കൂട്ട വിചാരണയെ തുടർന്ന് ഇക്കഴിഞ്ഞ 18നാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റാഗിംഗ് നിരോധ നിയമം, ആത്മഹത്യാ പ്രേരണ, മർദ്ദനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.















